24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു

അഹ്മദാബാദ്: അറബിക്കടലില്‍ മീന്‍ പിടിക്കുകയായിരുന്ന ഗുജറാത്തില്‍ നിന്നുള്ള 24 മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ സമുദ്ര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. പോര്‍ബന്തറില്‍ നിന്നു നാലു ദിവസം മുമ്പ് കടലില്‍ പോയവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് മല്‍സ്യത്തൊഴിലാളി ഫോറം സെക്രട്ടറി മനീഷ് ലോധരി പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളുടെ മൂന്നുനാലു ബോട്ടുകള്‍ പാകിസ്താന്‍ പിടിച്ചെടുത്തതായും ലോധരി പറഞ്ഞു. പിടികൂടിയ മല്‍സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കണക്കുകള്‍ പാകിസ്താന്‍ ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. എത്ര ബോട്ടുകള്‍ പിടിച്ചെടുത്തുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it