237കിലോയുള്ള കൗമാരക്കാരന് ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: അഞ്ചടി മൂന്നിഞ്ച് ഉയരം മാത്രമുള്ളൂവെങ്കിലും 14കാരനായ ഡല്‍ഹി സ്വദേശി മിഹിര്‍ ജെയ്ന്‍ ലോകത്തെ ഏറ്റവും തടിയനായ കൗമാരക്കാരനാണ്. എന്നാ ല്‍ ഇനിയും തനിക്ക് പൊണ്ണത്തടിയുമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് മിഹിര്‍ ഉറപ്പാക്കിയതോടെയാണ് ഭാരം കുറയ്ക്കാനുള്ള ഗാസ്ട്രിക് ബൈപാസ് സര്‍ജറിക്ക് വിധേയനായത്.
ജനിക്കുമ്പോള്‍ 2.5 എന്ന സാധാരണ തൂക്കമുണ്ടായിരുന്ന കുട്ടിക്ക് അഞ്ചു വയസ്സായപ്പോഴേക്കും 65 കിലോ ഭാരം വര്‍ധിക്കുകയായിരുന്നു. അമിതമായ അളവില്‍ ജങ്ക് ഫുഡ്ഡുകള്‍ കഴിക്കുന്ന പ്രവണതയാണ് മിഹിറിന്റെ പൊണ്ണത്തടിക്ക് ഇടയാക്കിയത്. തടി കൂടിയതു കാരണം സ്‌കൂളില്‍ പോവാന്‍ കഴിയാതെ രണ്ടാംക്ലാസില്‍ പഠനം നിര്‍ത്തിയതോടെയാണ് വിഷയത്തിന്റെ ഗൗരവം തങ്ങള്‍ മനസ്സിലാക്കിയതെന്ന് മിഹിറിന്റെ അമ്മ പൂജ പറഞ്ഞു.
തുടര്‍ന്ന് സാകേതിലുള്ള മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമാശയത്തിന്റേയും ആന്തരിക അവയവങ്ങളുടെയും വലുപ്പം കുറയ്ക്കുന്ന ഗാസ്ട്രിക് ബൈപാസ് സര്‍ജറിക്കാണ് മിഹിറിനെ വിധേയനാക്കിയത്. ഇനിമുതല്‍ ഭക്ഷണം കൂടുതല്‍ കഴിക്കേണ്ട ആവശ്യം മിഹിറിനുണ്ടാവില്ല. ചെറിയ അളവില്‍ കഴിച്ചാല്‍ പോലും വയറു നിറഞ്ഞെന്ന അവസ്ഥ മിഹിറിനനുഭവപ്പെടും. അമിതമായ അളവില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ തൂക്കത്തില്‍ ക്രമേണ കുറവുവരുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it