കൊച്ചി: മത വിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പായി ൗേെവമറ.ശി ഓണ്‍ലൈന്‍ ഇസ്‌ലാമിക് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സി കെ ഹനീഫ മാസ്റ്റര്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ആത്മീയ വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കാനും ധാര്‍മിക മൂല്യങ്ങളുടെ ശിക്ഷണത്തിനും പുതിയ സംവിധാനങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരക്കുപിടിച്ച പുതിയ കാലത്ത് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും വിവരസാങ്കേതികതയുടെ സാധ്യതകള്‍ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതില്‍ നാം പിന്നിലായിപ്പോവരുതെന്നും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച എംഎ ആദം മാസ്റ്റര്‍ പറഞ്ഞു. കുട്ടികള്‍ക്ക് മാത്രമല്ല, ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കാനും തജ്‌വീദ് അനുസരിച്ചുള്ള പാരായണശൈലി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും അറബിഭാഷ സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രായ-ലിംഗ-മതഭേദമെന്യേ ഇതിലൂടെ അവസരം നല്‍കുമെന്ന് സ്ഥാപനത്തിന്റെ സിഇഒ അസ്‌ലം വിശദീകരിച്ചു. ഇന്ത്യയില്‍ നിന്നും ഇത്തരത്തിലുള്ള ആദ്യത്തെ വ്യവസ്ഥാപിതമായ അക്കാദമിയാണിത്.
Next Story

RELATED STORIES

Share it