|    Dec 17 Mon, 2018 12:22 pm
FLASH NEWS
Home   >  Kerala   >  

നാളെ രാവിലെ മുതല്‍ 23 ഹെലികോപ്ടറുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തും

Published : 16th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ വിവിധ ജില്ലകളില്‍ കെട്ടിടങ്ങളിലും മറ്റും കൂടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ നാളെ രാവിലെ മുതല്‍ 23 ഹെലികോപ്ടറുകള്‍ രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമായും പത്തനംതിട്ട, ആലപ്പുഴ, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഹെലികോപ്ടറുകളുടെ സേവനം ലഭ്യമാക്കുക. ഇതിനു പുറമേ 200ലേറെ ബോട്ടുകളും ഇന്നു മുതല്‍ കൂടുതലായി രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാവും. കുത്തൊഴുക്കുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്് ഉപയോഗിക്കും.

കൂടുതല്‍ സൈന്യവും രക്ഷാ പ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍, ഹെലികോപ്ടറുകള്‍, ബോട്ടുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയും വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളോട് കേന്ദ്രം അനുകൂലമായാണ പ്രതികരിച്ചിട്ടുള്ളത്. ഇവ എത്രയും പെട്ടെന്ന് ലഭിക്കുമെന്നാണു കരുതുന്നതെന്ന്് മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുമായും മറ്റും ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ഇവരുടെ ലക്ഷ്യം. അത്തരക്കാരെ കര്‍ശനമായി നേരിടും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നതിന് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദേശ മദ്യങ്ങളുടെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതില്‍ നിന്നുള്ള തുക പുനരധിവാസ ഫണ്ടിലേക്ക് ഉപയോഗിക്കും.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് നേരിടാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss