|    May 25 Thu, 2017 2:11 pm
FLASH NEWS

23 വ്യാജ യൂനിവേഴ്‌സിറ്റികള്‍ : യുജിസി

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് 23 സര്‍വകലാശാലകളും 279 ടെക്‌നിക്കല്‍ സ്ഥാപനങ്ങളും വ്യാജമെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). വ്യാജ കോളജുകളുള്ള തലസ്ഥാനങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍. 66 എണ്ണം. 23 വ്യാജ സര്‍വകലാശാലകളില്‍ 7 എണ്ണവും ഡല്‍ഹിയില്‍ തന്നെ.ഇത്തരത്തില്‍ നടത്തുന്ന കോളജുകളില്‍ നടത്തുന്ന ബിരുദ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിന് വെറും കടലാസിന്റെ വിലമാത്രം. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ യുജിസിയും ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷനും (എഐസിടിഇ) അവരുടെ സൈറ്റില്‍ വ്യാജ കോളജുകളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് യുജിസി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day