|    Jul 23 Mon, 2018 4:01 am
FLASH NEWS
Home   >  Kerala   >  

23 ബിജെപി പ്രവര്‍ത്തകരും എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അറസ്റ്റില്‍

Published : 9th September 2017 | Posted By: shins

കാസര്‍കോട്: കാസര്‍കോട് ബിജെപിയുടെ ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ പൊതുസമ്മേളനത്തിനു പിന്നാലെ മേഖലയില്‍ രൂപം കൊണ്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 ബിജെപി പ്രവര്‍ത്തകരും എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അറസ്റ്റില്‍. ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മാവുങ്ങലില്‍ നിന്നും 12 ബിജെപി പ്രവര്‍ത്തകരേയും കോട്ടപ്പാറ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 11 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തിയതിനും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യശ്രമത്തിനുമാണ് ബിജെപി പ്രവര്‍ത്തര്‍ക്കെതിരേ കേസെടുത്തത്. വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടെ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിനും ബിജെപി ഓഫീസ് തകര്‍ത്തതിനുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss