|    Feb 25 Sun, 2018 6:54 pm
FLASH NEWS
Home   >  Pravasi   >  

23 കിലോ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി

Published : 30th May 2017 | Posted By: fsq

 

ദോഹ: 23 കിലോ കഞ്ചാവും 4704 മയക്കുമരുന്ന് ഗുളികകളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ദോഹയിലേക്ക് വന്ന ചില യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നാണ് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടിയത്. മയക്കുമരുന്ന് കടത്ത് തടഞ്ഞ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ജമാല്‍ ആദരിച്ചു.കഞ്ചാവ് കടത്താനുള്ള മൂന്ന് ശ്രമങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിഫലമാക്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്റ്റേണല്‍ ഡിവൈസസിലെ പരിശോധകര്‍ക്കുണ്ടായ സംശയത്തെത്തുടര്‍ന്ന് നടത്തിയ ബാഗേജ് ചെക്കിങിലാണ് രണ്ട് പേരെ പിടികൂടാന്‍ സാധിച്ചത്. അഞ്ച് മുതല്‍ പത്ത് കിലോ വരെയുള്ള കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു.മാന്വല്‍ ഇന്‍സ്‌പെക്ഷന്‍ ഡിവൈസിനടുത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് മൂന്നാമത്തെ കഞ്ചാവ് കടത്ത് പിടികൂടിയത്. യാത്രക്കാരന്റെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.മരുന്ന് പാക്കറ്റില്‍ മറ്റ് മരുന്നുകളോടൊപ്പം കൂട്ടിക്കലര്‍ത്തിയ നിലയിലാണ് നാലായിരം മയക്കുമരുന്ന് ഗുളികകള്‍ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്. 704 മയക്കുമരുന്ന് ഗുളികകള്‍ അബുസംറ അതിര്‍ത്തിയിലാണ് പിടികൂടിയത്. വാഹനത്തിന്റെ ബാക്കപ്പ് ടയറിനുള്ളില്‍ ഒളിപ്പിച്ചുവച്ചതായിരുന്നു മയക്കുമരുന്നു ഗുളികകള്‍. പിടിച്ചെടുത്ത കഞ്ചാവുകള്‍ മുഴുവനും കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നെന്ന് ഹമദ് വിമാനത്താവള കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ അജബ് മന്‍സൂര്‍ അല്‍ഖഹ്ത്താനി വ്യക്തമാക്കി. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാല്‍ കഞ്ചാവ് ചെക്കിങ് ഡിവൈസില്‍ തെളിയുകയില്ലെന്നാണ് കഞ്ചാവ് കടത്തുകാരുടെ ധാരണ. എന്നാല്‍, ഏത് തരത്തിലുള്ള കള്ളക്കടത്തും കണ്ടെത്താന്‍ സാധിക്കുന്ന അത്യാധുനിക പരിശോധനാ ഉപകരണങ്ങളാണ് എയര്‍പോര്‍ട്ടിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss