|    Mar 23 Thu, 2017 11:45 am
FLASH NEWS

23 അടി ഉയരമുള്ള ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

Published : 6th September 2016 | Posted By: SMR

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നിര്‍മിച്ചിട്ടുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 23 അടി ഉയരമുള്ള പ്രതിമ ടൂറിസം സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അനാച്ഛാദനം ചെയ്തു. കുട്ടികളുടെ ജീവിത ശൈലി മാറുന്ന ആധുനിക കാലഘട്ടത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് വലിയ വിലയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്നും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ജനകീയ പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ പി ഉണ്ണി അധ്യക്ഷത വഹിച്ചു. പാര്‍ക്കിലെ ആല്‍ഫി തിയേറ്റര്‍ നാമകരണ ചടങ്ങ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. 2016 ഫെബ്രുവരി 28ന് നടന്ന ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അവസാന പൊതു ചടങ്ങായതിനാല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് നാമകരണം ചെയ്തിട്ടുള്ളത്. പ്രതിമയുടെ ശില്‍പി ആലപ്പുഴ സ്വദേശിയായ അജയന്‍ വി കാട്ടുങ്ങലിനെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍ ആദരിച്ചു.
ശീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാജു ശങ്കര്‍, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടതൊടി, ജില്ലാ പഞ്ചായത്ത് അംഗം എം കെ ദേവി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എഡിഎമ്മും ഡിടിപിസി സെക്രട്ടറിയുമായ എസ് വിജയന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെംബര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനാച്ഛാദന ചടങ്ങിന് ശേഷം ഫോക്ക് ഈവ് നാടന്‍ കലകള്‍, നാടോടി ദൃശ്യാവിഷ്‌കാരം, നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറി.

(Visited 22 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക