23 ഇന്ത്യന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ചു

ദോഹ: ഇന്ത്യയില്‍ നിന്നുള്ള 23 തടവുകാരെ ഖത്തര്‍ മോചിപ്പിച്ചു. റമദാന്‍ മാസാരംഭത്തിന്റെ ഭാഗമായുള്ള പ്രത്യേക നടപടിയാണിതെന്നു ഖത്തര്‍ വ്യക്തമാക്കി. ഖത്തര്‍ ഭരണാധികാരി എമിര്‍ ശെയ്ഖ് തമീം ബിന്‍ ഹമദിനോട് നന്ദി പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തിടെ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it