|    Mar 23 Thu, 2017 3:47 am
FLASH NEWS

23ാം സ്വര്‍ണം; മൈക്കല്‍ ഫെല്‍പ്‌സ് റിയോയോട് വിടചൊല്ലി

Published : 15th August 2016 | Posted By: SMR

അമേരിക്കന്‍ സുവര്‍ണമല്‍സ്യം മൈക്ക ല്‍ ഫെല്‍പ്‌സ് തലയെടുപ്പോടെ തന്നെ റി യോ ഒളിംപിക്‌സിനോട് വിടചൊല്ലി. നീന്തലില്‍ തന്റെ അവസാന ഇനമായ 4-100 മീ മെഡ്‌ലേ റിലേയില്‍ സ്വര്‍ണമണിഞ്ഞാണ് അമേരിക്കന്‍ സൂപ്പര്‍ താരത്തിന്റെ മടക്കം.
ഇതോടെ ഒളിംപിക്‌സ് കരിയറില്‍ ഫെല്‍പ്‌സ് 23 സ്വര്‍ണമെന്ന അദ്ഭുതാവഹമായ നേട്ടത്തിന് അര്‍ഹനായി. 23 സ്വര്‍ണം കൂടാതെ രണ്ടു വീതം വെള്ളിയും വെങ്കലവും കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്.
റിയോയില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമടക്കം ആറു മെഡലുകളോടെയാണ് ഫെ ല്‍പ്‌സ് കസറിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ മാത്രമാണ് താരം സ്വര്‍ണം കൈവിട്ടത്.
ഫെല്‍പ്‌സിന്റെ അവസാന ഒളിംപിക്‌സ് കൂടിയാണിത്. റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന് 31കാരനായ താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക