|    Dec 6 Tue, 2016 11:28 pm
FLASH NEWS

2280 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 26th October 2016 | Posted By: SMR

കാസര്‍കോട്: മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പേ ാവുകയായിരുന്ന കണ്ണൂര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ നിന്ന്് 2280 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാസര്‍കോട് റെയില്‍വേ പോലിസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ജനറല്‍ കോച്ചില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നം കണ്ടെത്തിയത്. എന്നാല്‍ കടത്തിയയാളെ കണ്ടെത്താനായിട്ടില്ല. മംഗളൂരുവില്‍ നിന്നും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന സംഘം സജീവമായിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ചാക്കുകെട്ടുകളിലാക്കി ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കടത്തുകയാണ്. പോലിസ് പരിശോധിക്കുമ്പോ ള്‍ കടത്തുന്നവര്‍ രക്ഷപ്പെടുകയാണ് രീതി. കഴിഞ്ഞമാസം ഇത്തരം പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ നിരവധി പേരെ പോലിസ് പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day