Idukki local

227 വാര്‍ഡുകളില്‍ മലയാളത്തിലും തമിഴിലും ബാലറ്റുകള്‍

തൊടുപുഴ: ജില്ലയുടെ തമിഴ് പ്രാതിനിധ്യമുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ മലയാളത്തോടൊപ്പം തമിഴിലും ബാലറ്റ് പേപ്പറുകളില്‍ രേഖപ്പെടുത്തും. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ശാന്തന്‍പാറ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലെ 13 വാര്‍ഡുകളിലും പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലെ 17 വാര്‍ഡുകളിലും, വണ്ടന്‍മേട്, ഉപ്പുതറ പഞ്ചായത്തുകളില്‍ ആറ് വാര്‍ഡുകളിലും രാജകുമാരി, കുമളി പഞ്ചായത്തുകളില്‍ അഞ്ചു വാര്‍ഡുകളിലും സേനാപതി, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളില്‍ രു വാര്‍ഡുകളിലും മാങ്കുളം, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും ബാലറ്റ് പേപ്പറില്‍ തമിഴിലും മലയാളത്തിലും രേഖപ്പെടുത്തും.
വണ്ടിപ്പെരിയാറില്‍ 23 വാര്‍ഡുകളിലും മൂന്നാറില്‍ 21 വാര്‍ഡുകളിലും ദേവികുളം പഞ്ചായത്തില്‍ 18 വാര്‍ഡുകളിലും ഉടുമ്പന്‍ചോലയില്‍ പതിനാല് വാര്‍ഡുകളിലും ചിന്നക്കനാല്‍ പഞ്ചായത്തില്‍ പന്ത്ര് വാര്‍ഡുകളിലും ചക്കുപള്ളം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും പള്ളിവാസല്‍ പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും ഈ സംവിധാനമുണ്ടാവും.
Next Story

RELATED STORIES

Share it