Flash News

ജിഎസ്ടി രജിസ്‌ട്രേഷന്‍ 15ന് അവസാനിക്കും

തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രൊവിഷനല്‍ ഐഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കി. കേരളത്തിലെ 70 ശതമാനം വ്യാപാരികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.   നിലവിലെ അറിയിപ്പ് പ്രകാരം ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക് ജിഎസ്ടി ശൃംഖലയിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനാവൂ. ഇനിയും എന്റോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അഭ്യര്‍ഥിച്ചു. വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങള്‍ ജിഎസ്ടി ശൃംഖലയില്‍ അപ്‌ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യണം. ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റില്‍ (www. keralataxes.gov.in) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഗഢഅഠകടലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഗഢഅഠകടല്‍ ജിഎസ്ടി എന്‍ റോള്‍മെന്റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കും. തൂടര്‍ന്ന് (www. gst.gov.in) എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജിഎസ്ടി പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്‌വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക.  തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തണം.
Next Story

RELATED STORIES

Share it