Flash News

2250ലധികം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി

തിരുവനന്തപുരം: പൂന്തുറയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയി കടലില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താന്‍ വ്യോമസേനാ വിമാനവും നാവികസേനാ കപ്പലും തിരച്ചില്‍ നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നാവികസേനാ കപ്പലുകള്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്ന് ഇന്നലെ വൈകീട്ടോടെ പുറപ്പെട്ടിരുന്നു. അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങളോടു ചേര്‍ന്ന കടലില്‍ നാവികസേനാ കപ്പലുകള്‍ തിരച്ചില്‍ നടത്തും. ഈ മേഖലയില്‍ നിന്നു പോയ നാല്‍പതിലധികം മല്‍സ്യബന്ധന വള്ളങ്ങളാണ് കടലില്‍ കുടുങ്ങിയത്. 250ഓളം മല്‍സ്യത്തൊഴിലാളികള്‍ വള്ളത്തിലുണ്ട്. ഇവരെ ഉടന്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ഇരുനൂറോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. 200 ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഇവര്‍ മല്‍സ്യബന്ധനം നടത്തുന്നത് തെക്കുഭാഗത്താണ്. ചുഴലിക്കാറ്റിന്റെ കെടുതികള്‍ കൂടുതല്‍ ഉണ്ടായതും തെക്കുഭാഗത്തായതിനാല്‍ ആശങ്ക ഏറുകയാണ്. പൂന്തുറയില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയ 29 വള്ളങ്ങളും കുടുങ്ങിയതായാണ് വിവരം. വലിയതുറ കുഴിവിളാകം സെന്റ്‌മേരീസ് ലൈബ്രറിയുടെ ഭാഗത്തു നിന്നു മല്‍സ്യബന്ധനത്തിന് പോയ നാലു വള്ളക്കാരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ ആരംഭിച്ചിട്ടില്ല. അടിമലതുറയില്‍ നിന്നു പോയ ഏഴു വള്ളങ്ങളും വെട്ടുകാടു നിന്നു മല്‍സ്യബന്ധനത്തിനു പോയ ഒരാളെയും കാണാതായിട്ടുണ്ട്. അതേസമയം, ശക്ത പൂന്തുറ, വലിയതുറ, വെട്ടുകാട്, ചെറിയതുറ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.
Next Story

RELATED STORIES

Share it