Flash News

224 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണു

കെയ്‌റോ : 224 യാത്രക്കാരുമായി ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. ഈജിപ്തിലെ സിനായ് പ്രദേശത്താണ് വിമാനം തകര്‍ന്നതെന്ന്്് ഈജിപത് സ്ഥിരീകരിച്ചു. യാത്രക്കാരിലേറെയും റഷ്യന്‍ വിനോദസഞ്ചാരികളാണ്. പറന്നുയര്‍ന്ന അല്‍പസമയത്തിന് ശേഷം വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെട്ടു. എന്നാല്‍ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി തുര്‍ക്കി അറിയിച്ചു. തൊട്ടുപിന്നാലെ വിമാനം തകര്‍ന്നതായി ഈജിപ്ഷ്യന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. റഷ്യയിലെ കൊഗാലിമാവിയ വിമാനക്കമ്പനിയുടെ എയര്‍ബസ് എ 321 വിമാനമാണ് തകര്‍ന്നത്.
Next Story

RELATED STORIES

Share it