അന്താരാഷ്ട്ര കോടതിയുടെ അധികാരം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര കോടതിയുടെ അധികാരം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതിയിലെത്തുക വഴി ഇന്ത്യ അതിന്റെ യഥാര്‍ഥ മുഖം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് സക്കരിയ പറഞ്ഞു. അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജാദവ് രണ്ടുതവണ സമ്മതിച്ചതാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്താരാഷ്ട്ര കോടതിയുടെ അധികാരം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ നേരത്തേ തന്നെ അറിയിച്ചതാണ്. ജാദവിനെതിരായ ഉറച്ച തെളിവുകള്‍ പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയില്‍ നല്‍കും- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it