22,000 ഐഎസ് അംഗങ്ങളുടെ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് ചാനല്‍

ലണ്ടന്‍: ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 22,000ത്തോളം ആളുകളുടെ പേരും വിലാസവും ഫോണ്‍ നമ്പറും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങുന്ന പതിനായിരക്കണക്കിന് രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി യുഎസിലെ സ്‌കൈ ന്യൂസ് ചാനല്‍. ഐഎസ് മുന്‍ പ്രവര്‍ത്തകനാണ് തങ്ങള്‍ക്ക് ഈ വിവരം കൈമാറിയതെന്നും വിവരങ്ങള്‍ സൂക്ഷിച്ചുവച്ച പെന്‍ഡ്രൈവ് ഇയാള്‍ മോഷ്ടിച്ചതാണെന്നും ചാനല്‍ അവകാശപ്പെടുന്നു. യൂറോപ്പ്, കാനഡ, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ 51 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ലഭിച്ചതെന്ന് ചാനല്‍ പറഞ്ഞു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ചാനല്‍ വ്യക്തമാക്കി. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ വിവരങ്ങള്‍ ലഭിച്ചതിലൂടെ പ്രത്യേക നേട്ടമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it