|    Aug 20 Sun, 2017 4:10 am
FLASH NEWS

220 പൊതി കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി

Published : 8th August 2017 | Posted By: fsq

 

കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസര പ്രാദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാളെ കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. പുനലൂര്‍ ചെമ്മന്തൂര്‍ റസിയ മന്‍സിലില്‍ നിസാം (48)ആണ് പിടിയിലായത്. ഓപറേഷന്‍ റണ്ണിങ് ഫാസ്റ്റ് എന്ന പേരില്‍ എക്‌സൈസ് സംഘം നടത്തിയ  പ്രത്യേക തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. 225 പൊതി കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇയാള്‍ വിറ്റിരുന്ന കഞ്ചാവിനെ സ്പീഡ് കഞ്ചാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് വേഗത്തില്‍ കഞ്ചാവ് എത്തിക്കുകയും ബൈക്ക് അതിവേഗമോടിച്ച് മടങ്ങി പോവുകയുമായിരുന്നു ഇയാളുടെ രീതി. അമിത വേഗതയില്‍ ബൈക്കോടിച്ച് എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടക്കുന്നതില്‍ ഇയാള്‍ വിദഗ്ധനാണെന്ന് സിഐ പറഞ്ഞു. ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കൊട്ടാരക്കര ടൗണ്‍, കിഴക്കേത്തെരുവ്, ചെങ്ങമനാട്, കുര, എന്നീ പ്രദേശങ്ങളില്‍ വിറ്റിരുന്നത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളും ചുമട്ട് തൊഴിലാളികളുമായിരുന്നു ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊട്ടാരക്കര കിഴക്കേതെരുവില്‍ നിന്നുമാണ്  എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ ബാബു സേനന്‍, പ്രേം നസീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബാബു, ഗിരീഷ് കുമാര്‍, വിഷ്ണു, സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക