|    Aug 21 Tue, 2018 11:10 am
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുത്വ സംഘടന പരിശീലനം നല്‍കിയത് 22 യുവാക്കള്‍ക്ക്

Published : 12th August 2018 | Posted By: mtp rafeek


ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ തീവ്ര ഹിന്ദുത്വ സംഘടന കഴിഞ്ഞ വര്‍ഷങ്ങളില്‍ 22 യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയതായി കണ്ടെത്തി. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ഇത് സംബന്ധമായ തെളിവുകള്‍ ലഭിച്ചു. തോക്ക് ഉള്‍പ്പെടെ മാരക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ചവരില്‍ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയയത്.

ആര്‍എസ്എസില്‍ നിന്നും മറ്റു സംഘപരിവാര, ഹിന്ദുത്വ സംഘടനകളില്‍ നിന്നുമുള്ള അറുപതോളം പേര്‍ ചേര്‍ന്നാണ് രാജ്യത്തെമ്പാടും സാഹിത്യകാരന്മാരെയും മറ്റ് ബുദ്ധിജീവികളെയും കൊലപ്പെടുത്താനുള്ള സംഘത്തിന് രൂപം നല്‍കിയത്. ഈ സംഘത്തിന് പേരൊന്നും നല്‍കിയിരുന്നില്ല. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. അതീവരഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഹിന്ദുത്വ, സംഘപരിവാര അജണ്ടകളെ എതിര്‍ക്കുന്നവരെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. അതുവഴി കൊലപാതകങ്ങള്‍ക്കുള്ള വഴിയൊരുക്കും. ഇവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.

നിലവില്‍ നാലു പേരാണ് സംഘവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലുള്ളത്. അമോല്‍ കാലെ, സജൂത് കുമാര്‍, രാജേഷ് ബംഗേര, ഭാരത് കുര്‍നെ എന്നിവര്‍. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി, ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്നീ സംഘടനകളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. കര്‍ണാടക കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശൃംഖലയുണ്ട്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഈ സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കൂടുതല്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss