|    Jul 28 Fri, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

22 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

Published : 6th October 2016 | Posted By: SMR

ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനപരിശോധനയ്ക്കിടെ ഇരിട്ടിക്കടുത്ത് കുന്നോത്ത് രേഖകളില്ലാത്ത 22 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍.
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ദിലീപന്‍(41) ആണു പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കുന്നോത്ത് സ്‌കൂളിന് സമീപത്തുനിന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്നകേരള ആര്‍ടിസിബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇരിട്ടിയിലെ ഒരു വ്യക്തിക്ക് നല്‍കാനാണു പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ പറഞ്ഞതെന്നു പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക