|    Dec 17 Mon, 2018 11:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

22 കിലോ കഞ്ചാവ് കടത്തിയ യുവാവിനു ജീവപര്യന്തം

Published : 11th August 2016 | Posted By: SMR

ദോഹ: അബുസംറ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി 22 കിലോയിലധികം കഞ്ചാവ് കടത്തിയ യുവാവിനെ ജീവപര്യന്തം തടവിനു ക്രിമിനല്‍ കോടതി ശിക്ഷിച്ചു. വാഹനത്തിന്റെ സ്‌പെയര്‍ ടയറില്‍ കഞ്ചാവ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ അബുസംറയില്‍ യുവാവ് പിടിയിലാകുകയായിരുന്നു. മൂന്ന് ലക്ഷം റിയാല്‍ പിഴയൊടുക്കാനും കോടതി വിധിച്ചു. കസ്റ്റംസ് പിഴയായി ആയിരം റിയാലും പ്രതി അടക്കേണ്ടതാണ്. ജസ്റ്റിസ് നാസിര്‍ ബിന്‍ മുഹമ്മദ് അല്‍ദൂസരിയുടെ നേതൃത്വത്തില്‍ മഅ്മൂന്‍ അബ്ദുല്‍ അസീസ് ഹമൂര്‍, മുന്‍തസിര്‍ സാലിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അനധികൃതമായി മയക്കുമരുന്ന് കൈവശം വയ്ക്കല്‍, ഉപഭോഗ ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, നിയമാനുസൃതമല്ലാതെ നിരോധിത മയക്കുമരുന്ന് ഉപയോഗിക്കല്‍, കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെ കോടതിയില്‍ ഹാജരാക്കിയത്.
മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ 1,2,10,35,37,44,49,3 വകുപ്പുകളനുസരിച്ച് പ്രതിക്കെതിരെ ശിക്ഷ വിധിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. അബുസംറ ചെക്ക് പോസ്റ്റില്‍ വാഹനം സ്‌ക്രീനിങിനു വിധേയമാക്കിയപ്പോള്‍ വാഹനത്തിനുള്ളില്‍ കഞ്ചാവുള്ളതായി കണ്ടെത്തുകയും വാഹനത്തിലെ സ്‌പെയര്‍ ടയറിനുള്ളില്‍ നിന്നു കഞ്ചാവ് കസ്റ്റംസ് അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss