|    Oct 21 Sun, 2018 5:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

22 കാരറ്റ് ഫെല്‍പ്‌സ്

Published : 13th August 2016 | Posted By: SMR

നീന്തല്‍ക്കുളത്തിലെ സുവര്‍ണമല്‍സ്യം മൈക്കല്‍ ഫെല്‍പ്‌സിന്റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി നാലു ഒളിംപിക്‌സുകളില്‍ ഒരേയിനത്തി ല്‍ സ്വര്‍ണമണിയുന്ന ആദ്യ താരമെന്ന ലോക റെക്കോഡ് കുറിച്ച് ഫെല്‍പ്‌സ് റിയോയില്‍ തന്റെ നാലാം സ്വര്‍ണം കരസ്ഥമാക്കി.
ഇന്നലെ നടന്ന 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയിലാണ് താരം നാലാം സ്വര്‍ണം മുങ്ങിയെടുത്തത്. ആവേശകരമായ ഫൈനലില്‍ ജപ്പാന്റെ കൊസുക്കെ ഹാഗിനോയെ രണ്ടു സെക്കന്റിന്റെ വ്യത്യാസത്തില്‍ ഫെല്‍പ്‌സ് പിന്തള്ളുകയായിരുന്നു. ചൈനയുടെ ഷുന്‍ വാങിനാണ് വെങ്കലം. ഒരു മിനിറ്റും 54.66 സെക്കന്റും കൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷിങ് ലൈന്‍ തൊട്ടത്.
ഇന്നലത്തെ മെഡല്‍ വിജയത്തോടെ ഒളിംപിക്‌സില്‍ ഫെ ല്‍പ്‌സിന്റെ സുവര്‍ണസമ്പാദ്യം 22 ആയി ഉയ ര്‍ന്നു. ഇതില്‍ 13 സ്വര്‍ണവും വ്യക്തിഗത ഇനത്തിലായിരുന്നു. ഇവ കൂടാതെ രണ്ടു വീതം വെള്ളിയും വെങ്കലവും കൂടി ഇതിഹാസതാരത്തിന്റെ മെഡല്‍പട്ടികയിലുണ്ട്.
ആകെ 26 മെഡലുകള്‍ കഴുത്തിലണിഞ്ഞ ഫെല്‍പ്‌സ് ഇതോടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ നേടിയ 26 മെഡലുക ള്‍ക്കൊപ്പമെത്തുകയും ചെയ്തു.
റിയോയില്‍ നേരത്തേ 4-200 മീ ഫ്രീസ്റ്റൈ ല്‍, 200 മീ ബട്ടര്‍ഫ്‌ളൈ, 4-100 മീ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയിലും ഫെല്‍പ്‌സ് സ്വര്‍ണം കൊയ്തിരുന്നു. ഇനി 100 മീ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ക്കൂടി താരം മല്‍സരിക്കുന്നുണ്ട്. ഈയിനത്തില്‍ നിലവിലെ ചാംപ്യന്‍ കൂടിയാണ് ഫെ ല്‍പ്‌സ്.
എല്ലാ നേട്ടങ്ങളും സ്വന്തമാക്കി; ഞാന്‍ തളര്‍ന്നു: ഫെല്‍പ്‌സ്
കരിയറില്‍ ഒരു താരത്തിന് എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ അപ്പുറമുള്ള നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താന്‍ തളര്‍ന്നുവെന്ന് ഫെല്‍പ്‌സ് പറഞ്ഞു. ഇന്നലെ തന്റെ 22ാം സ്വര്‍ണം കരസ്ഥമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”26 ഒളിംപിക് മെഡലുകള്‍. എനിക്കു വിശ്വസിക്കാനാവുന്നില്ല. ഇത്രയുമധികം മെഡലുകള്‍ എങ്ങനെ കഴുത്തിലിടുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഞാന്‍.
നിരവധി മല്‍സരങ്ങളില്‍ ഞാന്‍ പങ്കെടുത്തു. ഇപ്പോള്‍ തളര്‍ച്ച തോന്നുന്നു. എന്റെ ശരീരത്തിന് വേദനയനുഭവപ്പെടുന്നുണ്ട്. മാത്രമല്ല കാലുകള്‍ക്കും തളര്‍ച്ച തോന്നുന്നു”- 31കാരന്‍ മനസ്സ് തുറന്നു.
”സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ഥ്യമാക്കാ ന്‍ സാധിച്ചുവെന്ന ആഹ്ലാദത്തിലാണ് ഞാന്‍. വിരമിച്ച ശേഷം വീണ്ടും മല്‍സരരംഗത്തെത്തി ഒളിംപിക്‌സില്‍ ഇത്രയുമധികം മെഡലുകള്‍ വാരിക്കൂട്ടുകയെന്നത് അവിസ്മരണീയമാണ്” – ഫെല്‍പ്‌സ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss