thrissur local

22 സ്‌കൂളുകള്‍ക്ക് ശുചി മുറികള്‍ നിര്‍മിച്ച് നല്‍കുമെന്ന് കലക്ടര്‍

തൃശൂര്‍: ജില്ലയില്‍ ശുചിമുറിയില്ലാത്ത 22 സ്‌കൂളുകള്‍ക്ക് സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചി മുറി നിര്‍മ്മിച്ച് നല്‍കുമെന്ന് ജില്ലാകളക്ടര്‍ വി. രതീശന്‍ അറിയിച്ചു.
മാലിന്യനിര്‍മ്മാര്‍ജന സംസ്‌ക്കരണ ശുചീകരണ പ്രവര്‍ത്ത—നങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പദ്ധതി സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് ശുചിത്വമിഷന്‍ ധനസഹായം നല്‍കും.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അധികാരികളെ അറിയിക്കാന്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ കലക്ടര്‍ ശുചിത്വമിഷനും പോലിസിനും നിര്‍ദ്ദേശം നല്‍കി. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരുല്‍സാഹപ്പെടുത്തണമെന്നും കഴിയുന്നതും ഒഴിവാക്കണമെന്നും ജില്ലാകലക്ടര്‍ ജനങ്ങളോടും വ്യാപാരി-വ്യവസായി സമൂഹത്തോട് അഭ്യര്‍ഥിച്ചു.
ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൃഷി, പോലിസ്, ആരോഗ്യം, ഫിഷറീസ് എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it