Second edit

22 വെടിവയ്പുകള്‍

മെയ് 18ന് 17കാരനായ ഒരു വെള്ളക്കാരന്‍ യുവാവാണ് സാന്റഫെ നഗരത്തിലെ ഒരു സ്‌കൂളില്‍ കയറി വെടിയുതിര്‍ത്തത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന 22ാമത്തെ വെടിവയ്പാണിത്. എന്നാല്‍, ഒരിക്കല്‍പ്പോലും പോലിസ് ഇത്തരം കുറ്റകൃത്യങ്ങളെ ഭീകരപ്രവര്‍ത്തനം എന്നു വിശേഷിപ്പിക്കുകയുണ്ടായില്ല. വെള്ളക്കാരാണ് കൊലയാളികള്‍ എങ്കില്‍ ഉടന്‍ തന്നെ അവര്‍ മനോരോഗികളാണെന്നോ ശിഥിലമായ കുടുംബങ്ങളിലെ അംഗങ്ങളാണെന്നോ ഏകാന്തജീവിതം നയിക്കുന്നവരാണെന്നോ ഉള്ള വിശദീകരണം അധികൃതര്‍ നല്‍കും. അമേരിക്കന്‍ സുരക്ഷാവിദഗ്ധനായ താജ് ഹാഷ്മി യൂനിവേഴ്‌സിറ്റികളിലും സൈനിക പരിശീലനകേന്ദ്രങ്ങളിലും സുരക്ഷ സംബന്ധിച്ച കോഴ്‌സുകള്‍ സംഘടിപ്പിക്കുമ്പോള്‍, സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളെ ഭീകരവൃത്തിയെന്ന നിലയില്‍ പരാമര്‍ശിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു. അവയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ വശങ്ങള്‍ വിശകലനം ചെയ്യുന്ന പഠനങ്ങളും അപൂര്‍വമാണ്.
സ്വന്തം നാട്ടുകാര്‍ ചെയ്യുന്ന അക്രമങ്ങളെ തമസ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മരതിയിലാണു ശരാശരി അമേരിക്കക്കാര്‍ എന്നാണ് ഡോ. ഹാഷ്മി വിശദീകരിക്കുന്നത്. 1780കളില്‍ ഒരു രാഷ്ട്രമായി മാറുന്നതിനു മുമ്പ് വെള്ളക്കാരായ കുടിയേറ്റക്കാര്‍ നടത്തിയ വംശഹത്യകളെയും അടിമകളായ കറുത്തവരോടു കാണിച്ച കൊടിയ ക്രൂരതകളെയും അഭിമുഖീകരിക്കാന്‍ കാണിക്കുന്ന അതേ വിമുഖത തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. പൊതുവില്‍ ലോകം അമേരിക്കയെ വെറുക്കുന്നതിനും അതു കാരണമാവുന്നു.
Next Story

RELATED STORIES

Share it