Flash News

22 വര്‍ഷം മുമ്പ് നടന്നകേസില്‍ കെഎല്‍എഫ് പ്രവര്‍ത്തകന് ജീവപര്യന്തം



ജയ്പൂര്‍: 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാം നിവാസ് മിര്‍ധയുടെ മകന്‍ രാജേന്ദ്രയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഖലിസ്ഥാന്‍ വിമോചനമുന്നണി (കെഎല്‍എഫ്) പ്രവര്‍ത്തകന്‍ ഹര്‍ണിക് സിങിന് ജീവപര്യന്തം തടവ്. അഡീഷനല്‍ ജില്ലാ ജഡ്ജി പ്രമോദ് മാലിക്കാണ് ജീവപര്യന്തവും 20,000 രൂപ പിഴയും വിധിച്ചത്. ഖലിസ്ഥാന്‍ വിമോചന മുന്നണി പ്രവര്‍ത്തകനായ സിങിനെ 2004ല്‍ പഞ്ചാബ് പോലിസാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ജയിലിലായിരുന്നു. തുടര്‍ന്ന് ജയ്പൂരിലേക്ക് കൊണ്ടുവന്ന ഇയാളെ 2007 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it