|    Dec 4 Sun, 2016 11:35 am

22ന് ജില്ലയില്‍ വ്യാപാരി ഹര്‍ത്താല്‍; ഇന്‍കംടാക്‌സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

Published : 19th November 2016 | Posted By: SMR

കല്‍പ്പറ്റ: വ്യാപാര രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 22ന് ജില്ലയില്‍ വ്യാപാരി ഹര്‍ത്താല്‍. അന്നേ ദിവസം കടകള്‍ അടച്ചിട്ട് കല്‍പ്പറ്റ ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് ജില്ലയിലെ വ്യാപാരികള്‍ മാര്‍ച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ കമ്മിറ്റി അറിയിച്ചു. കറന്‍സി പ്രതിസന്ധിക്കിടെ വ്യാപാര സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കുക, ഗ്രാമീണ, കാര്‍ഷിക മേഖലയായ വയനാട്ടില്‍ ആവശ്യത്തിന് കറന്‍സി എത്തിക്കുക, കറന്‍സി വിതരണത്തിലെ നിയന്ത്രണം എടുത്ത് കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താലും മാര്‍ച്ചും നടത്തുന്നത്്. മാര്‍ച്ചിനെത്തുന്ന വ്യാപാരികള്‍ രാവിലെ 10ന് കല്‍പ്പറ്റ പഴയ ബസ്‌സ്റ്റാന്‍ഡിനു സമീപമുള്ള വസ്ത്രശാലയ്ക്ക് മുന്നില്‍ എത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സമരപരിപാടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ ടി ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, ഖജാഞ്ചി കെ കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്‍, ആതിര മത്തായി, കെ ടി ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, എം വി സുരേന്ദ്രന്‍, ജോജിന്‍ ടി ജോയി, ഇ ഹൈദ്രു,  പി വി മഹേഷ്, ഡോ.മാത്യു തോമസ്, സി അബ്ദുള്‍ ഖാദര്‍, പി ടി അശ്‌റഫ്, കെ എച്ച് മുഹമ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day