Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമത്മാഞ്

ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ചാംപ്യന്‍മാരായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ നാലില്‍. മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്ത് കടന്നത്. ആദ്യ നാലില്‍ കടക്കുന്നവര്‍ അടുത്ത ചാംപ്യന്‍സ് ലീഗില്‍ കളിക്കുമെന്നിരിക്കെ, മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമായിരുന്നു ഈ മല്‍സരം. സില്‍വയുടെയും ഗബ്രിയേല്‍ ജീസസിന്റെയും ഗോളിലാണ് സിറ്റി ലെസ്റ്റര്‍ സിറ്റിയെ മറികടന്നത്. 29ാം മിനിറ്റില്‍ തന്നെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ സിറ്റിക്ക് ആധിപത്യം നേടികൊടുത്തു. ലാറെയ് സെയ്‌ന്റെ അസിസ്റ്റിലായിരുന്നു സില്‍വയുടെ ഗോള്‍. ഏഴ് മിനിറ്റ് പിന്നിട്ടപ്പോള്‍ പെനല്‍റ്റിയിലൂടെ ഗബ്രിയേല്‍ ജീസസ് ആധിപത്യം ഇരട്ടിയാക്കി. ആദ്യപകുതി കൂടുതല്‍ ഗോള്‍ വഴങ്ങാതെ തിരിച്ചടിക്കാനുള്ള ലെസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടത് അവസാന മിനിറ്റുകളിലായിരുന്നു. 42ാം മിനിറ്റില്‍ ആല്‍ബ്രിട്ടോണ്‍ നല്‍കിയ പാസ്സ് വലയിലെത്തിച്ച് ഒകാസാക്കി ലെസ്റ്റര്‍ പ്രതീക്ഷകള്‍ സജീവമാക്കി.—ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ജീസസിനെ മുന്‍നിര്‍ത്തിയാണ് ഗാര്‍ഡിയോള മുന്‍ ചാംപ്യന്മാരെ നേരിട്ടത്. രണ്ടാംപകുതി സിറ്റിയുടെ ആക്രമണങ്ങളെ ചെറുത്തുനിര്‍ത്തിയ ലെസ്റ്റര്‍, 77ാം മിനിറ്റില്‍ നിര്‍ണായകമായ പെനല്‍റ്റി നഷ്ടപ്പെടുത്തി. റിയാദ് മെഹ്‌റേസിന് ലഭിച്ച പെനല്‍റ്റി അവസരം ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. അതോടെ ലെസ്റ്ററിന്റെ ജയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it