മാഡ്രിഡ്: എല്‍ ക്ലാസിക്കോയ്ക്കു തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിന് ആഹ്ലാദമേകി രണ്ടു പ്രമുഖ താരങ്ങള്‍ തിരിച്ചെത്തു ന്നു. ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയും കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസുമാണ് നാളത്തെ എല്‍ ക്ലാസിക്കോയില്‍ മടങ്ങിയെത്താനൊരുങ്ങുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇരുതാരങ്ങളും ടീമിനു പുറത്താണ്. സീസണില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ഇരുവരും മടങ്ങിയെത്തിയാല്‍ അതു റയലിന്റെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കും.
അടുത്തിടെയുണ്ടായ ബ്ലാക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തതിനാല്‍ കഴിഞ്ഞയാഴ്ച നടന്ന സൗഹൃദ മല്‍സരത്തിനുള്ള ഫ്രഞ്ച് ടീമില്‍ നിന്നു ബെന്‍സെമ പിന്‍മാറിയിരുന്നു. ദേശീയ ടീമിലെ സഹതാരം മാത്യു വാല്‍ബ്യുയേനയുടെ രഹസ്യ വീഡി യോ ചിത്രീകരിച്ച് ബ്ലാക്‌മെയി ല്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നതാണ് താരത്തിനെതിരായ കേസ്. ഇതേത്തുടര്‍ന്ന് അന്വേഷണം നേരിടുകയാണ് ബെന്‍സെമ. മാനസികമായി തയ്യാറല്ലാത്തതിനാല്‍ തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കരുതെന്ന് സ്‌ട്രൈക്കര്‍ കോച്ചിനോട് ആവശ്യപ്പെടുകയായിരുന്നു.
ബെന്‍സെമയും നവാസും ഇന്നു റയലിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്. നാളത്തെ എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് ടീം രണ്ടു തവണയെങ്കിലും പരിശീലനം നടത്തും.
Next Story

RELATED STORIES

Share it