|    Dec 14 Fri, 2018 3:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

211 യാത്രക്കാരുമായി സൗദിയുടെ ആദ്യ വിമാനം പറന്നിറങ്ങി

Published : 6th December 2018 | Posted By: kasim kzm

ടി പി ജലാല്‍

മലപ്പുറം: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ ആദ്യ വലിയ വിമാനമെത്തിയപ്പോള്‍ അഭിമാന മുഹൂര്‍ത്തത്തിന് സാക്ഷികളായി സന്ദര്‍ശക ഗാലറിയും ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളും. ഇന്നലെ പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട് രാവിലെ കൃത്യം 11.10നാണ് സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 746 വിമാനം മലബാറിന്റെ മണ്ണില്‍ പറന്നിറങ്ങിയത്. ഇരുവശങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വിഭാഗം വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ശിങ്കാരിമേളത്തോടെയാണ് യാത്രക്കാരെ വരവേറ്റത്.
രണ്ട് പൈലറ്റും 11 കാബിന്‍ ക്രൂവുമടക്കം 35 ജീവനക്കാരാണ് ഇന്നലെ സൗദി വിമാനത്തില്‍ എത്തിയത്. 298 പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്രചെയ്യാനാവുക. 1.10 ഓടെ 270 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്നും ആദ്യ ജിദ്ദ വിമാനം പുറപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി എംപി ഫഌഗ് ഓഫ് ചെയ്തു. ജിദ്ദയിലേക്കുള്ള ആദ്യയാത്രക്കാരന്‍ തോട്ടശ്ശേരിയറ മുജീബ് റഹ്മാന് പി കെ കുഞ്ഞാലിക്കുട്ടി എംപി ബോര്‍ഡിങ്് പാസ് നല്‍കി. ആഴ്ചയില്‍ ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നും സര്‍വീസുകളാണ് ഇനി മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു പറന്നുയരുകയെന്ന് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിഭാഗം അസി. വൈസ് പ്രസിഡന്റ് നവാഫ് എന്‍ അല്‍ജക്തൂമി വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു. സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ശാത്തി, കണ്‍ട്രി മാനേജര്‍ ഇബ്രാഹിം എം അല്‍ഖുബ്ബി, ഇന്ത്യന്‍ ഓപറേഷന്‍ മാനേജര്‍ ഹാനി അല്‍ ജുല്‍ഹും, കൊച്ചി, കോഴിക്കോട് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സിദ്ധാര്‍ഥ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വീകരണച്ചടങ്ങില്‍ എംപിമാരായ എം കെ രാഘവന്‍, പി വി അബ്ദുല്‍ വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഡിഎഫ് (മലബാര്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്) ചെയര്‍മാന്‍ കെ എം ബഷീ ര്‍, എംഎല്‍എമാരായ പി അബ്ദു ല്‍ ഹമീദ്, ടി വി ഇബ്രാഹിം, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസറാവു സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss