|    Dec 18 Mon, 2017 10:07 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

2100 ഹാജിമാര്‍ നെടുമ്പാശ്ശേരിയില്‍ നിന്നു യാത്ര തിരിച്ചു

Published : 25th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു വിശുദ്ധ ഹജ്ജ് കര്‍മത്തിനായി അഞ്ചു വിമാനങ്ങളിലായി ഇതുവരെ 2100 പേര്‍ ജിദ്ദയിലേക്ക് യാത്രതിരിച്ചു.
കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടെ 11,000ഓളം പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇക്കുറി നെടുമ്പാശ്ശേരിയില്‍ നിന്നു ഹജ്ജ് കര്‍മത്തിനായി ജിദ്ദയിലേക്ക് യാത്രതിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനുള്ള സൗദി എയര്‍ലൈന്‍സ് എസ്‌വി 5327 വിമാനത്തില്‍ 224 പുരുഷന്മാരും 226 സ്ത്രീകളുമാണ് യാത്ര തിരിച്ചത്. രാത്രി 11.30നുള്ള വിമാനത്തില്‍ 250 സ്ത്രീകളും 200 പുരുഷന്മാരും യാത്ര തിരിച്ചു. വൈകീട്ട് 5.30ന് പോവേണ്ട എസ്‌വി 5391 സൗദി എയര്‍ലൈന്‍സ് വിമാനമാണ് രാത്രി 11.30ന് പുറപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss