palakkad local

21.53 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

പാലക്കാട്: വാഹനാപകടത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ച കേസില്‍ 21.53 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
കൊല്ലങ്കോട്, ചീരണി, കിഴക്കേത്തറ, കാളിക്കുളമ്പ് വീട്ടില്‍ ചാമി മകന്‍ വിജയന്‍ മരിച്ച കേസിലാണ് കുടുംബത്തിന് പലിശ ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി എസ് മനോഹര്‍കിണി വിധിച്ചത്.
2012 സപ്തംബര്‍ ഒമ്പതിന് നെന്മാറ-കൊല്ലങ്കോട് സംസ്ഥാനപാതയില്‍ കൊല്ലങ്കോട് എലന്തിമരം അമ്പലത്തിന് സമീപം വിജയം ഓടിച്ചുവന്ന മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഇടിച്ച് അപകടം പറ്റുകയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വിജയന്‍ മരിക്കുകയുമാണ് ചെയ്തത്.
വിജയന്റെ ഭാര്യ നിഷ, മക്കളായ അനശ്വര, അശ്വന്‍, അമ്മ ചെല്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. നഷ്ടപരിഹാര തുകയായ 16.20 ലക്ഷം രൂപയും 2012 മുതലുള്ള ഒമ്പത് ശതമാനം പലിശയും കോടതി ചിലവും നല്‍കാനാണ് ജഡ്ജി വിധിച്ചത്. ഓട്ടോറിക്ഷയുടെ ഇന്‍ഷൂറന്‍സ് കമ്പനിയായ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരിജിക്കാര്‍ക്ക് വേണ്ടി അഡ്വ. തേങ്കുറുശ്ശി എന്‍ അഭിലാഷ് ഹാജരായി.
Next Story

RELATED STORIES

Share it