|    Nov 25 Sat, 2017 10:51 am
FLASH NEWS

21.27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; യാത്രക്കാരന്‍ പിടിയില്‍

Published : 11th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 21.27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. യാത്രക്കാരന്‍ പിടിയില്‍. ഇന്നലെ സ്‌പൈസ്്് ജെറ്റ്് വിമാനത്തില്‍ ദുബയില്‍ നിന്നും എത്തിയ ആലുവ സ്വദേശി മുഹമ്മദ് ഷെറീഷ് ആണ് 720 ഗ്രാം സ്വര്‍ണവുമായിപിടിയിലായത്. ട്രോളി ബാഗിന്റെ ബീഡിങ്ങായി ആണ് സ്വര്‍ണം കടത്തികൊണ്ടുവന്നിരിക്കുന്നത്. സ്വര്‍ണം വെള്ളിയുടെ രൂപത്തിലാക്കിയിരിക്കുകയാണ്. കസ്റ്റംസ് അസി. കമ്മീഷണര്‍ എസ് അനില്‍കുമാര്‍, അസി. കമ്മീഷണര്‍മാരായ പി ജെ ഡേവിഡ്, ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ ജി എന്‍ ലക്ഷമി നാരായണന്‍, ടി കെ ശ്രീഷ്, കെ ശ്രീകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക