|    Jul 23 Mon, 2018 11:10 am
FLASH NEWS

21 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ അംഗീകരിച്ചു

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്്: നടപ്പ് വാര്‍ഷിക പദ്ധതിയില്‍പെടുത്തി 21 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ ജില്ലാ ആസൂത്രണസമിതി യോഗം അംഗീകരിച്ചു. കാറഡുക്ക, വൊര്‍ക്കാടി, പിലിക്കോട്, ഈസ്റ്റ് എളേരി, എന്‍മകജെ, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, കുറ്റിക്കോല്‍, പുല്ലൂര്‍-പെരിയ, ബളാല്‍, മടിക്കൈ, ബെള്ളൂര്‍, ബേഡഡുക്ക, മധൂര്‍, ചെങ്കള, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെയും ഭേദഗതി പദ്ധതികളാണ് അംഗീകരിച്ചത്. വിദ്യാനഗര്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി അംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി, ഡോ, വി പി പി മുസ്തഫ, ഷാനവാസ് പാദൂര്‍, ടി കെ സുമയ്യ, കെ ബാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ്് ഓഫിസര്‍ കെ എം സുരേഷ് സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, പി രാജന്‍, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി സംബന്ധിച്ചു. ഇതുവരെ നടപ്പുവാര്‍ഷിക പദ്ധതി ജില്ലയിലെ പഞ്ചായത്തുകളില്‍ 21.45 ശതമാനം തുക ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ 25.20, നഗരസഭ 17.34, ജില്ലാ പഞ്ചായത്ത് 1.55 ശതമാനവും തുക ചെലവഴിച്ചു. സമര്‍പ്പിച്ച ട്രഷറി ബില്‍ മാറിയാല്‍ ജില്ലാ പഞ്ചായത്തിന്റെ ചെലവ് 23 ശതമാനമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒക്‌ടോബര്‍ ഒമ്പതിന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യും. 15 ശതമാനത്തില്‍ താഴെ തുക ചെലവഴിച്ച ബദിയടുക്ക, ചെങ്കള, പടന്ന, കുമ്പഡാജെ, മംഗല്‍പാടി പഞ്ചായത്തുകളോടും പ്രത്യേകം റിപോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്റെ മിഷന്‍ അന്ത്യോദയ-ഗ്രാമസമൃദ്ധി ഏവം സ്വഛതാ പക്വാഡ പക്ഷാചരണത്തിന്റെ ജില്ലാതല ആലോചനായോഗവും നടന്നു. കാസര്‍കോട് ജില്ലയില്‍ 13 പഞ്ചായത്തുകളിലാണ് അന്ത്യോദയ പദ്ധതി നടപ്പിലാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss