21 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ടെക്‌സസിലെത്താന്‍ അനുമതി

ടെക്‌സസ്: അഭയാര്‍ഥി പുനരധിവാസ പ്രവര്‍ത്തകരുടെയും നിയമ വിദഗ്ധരുടെയും നിയമയുദ്ധത്തിന്റെ ഫലമായി 21 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ടെക്‌സസിലെത്താന്‍ അനുമതി.
ഇതോടെ ആറു കുട്ടികളടങ്ങുന്ന 12 പേരുടെ സംഘത്തിന് തിങ്കളാഴ്ച ഡള്ളാസിലെത്താനാവും. ഒമ്പതു പേരടങ്ങുന്ന സംഘത്തിന് വ്യാഴാഴ്ച ഹൂസ്റ്റണിലും എത്താനാവും. നവംബര്‍ 13ലെ പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. പാരിസ് ആക്രമണത്തിനു മുമ്പെ 250ഓളം സിറിയന്‍ അഭയാര്‍ഥികള്‍ ടെക്‌സസില്‍ പ്രവേശിച്ചിരുന്നു.
ആക്രമണത്തിനുശേഷം ഇനിയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാവില്ലെന്ന് 30ഓളം ഗവര്‍ണര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഭയാര്‍ഥികള്‍ക്ക് പ്രവേശനം നിരോധിക്കപ്പെട്ടത്. അതേസമയം, ഭീകരാക്രമണവും അഭയാര്‍ഥി പ്രശ്‌നവും കൂട്ടിക്കലര്‍ത്തുന്നത് തെറ്റായ നടപടിയാണെന്ന് അഭയാര്‍ഥി പുനരധിവാസ അഭിഭാഷകര്‍ വാദിച്ചു.
പ്രവേശനം നിഷോധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ താമസിക്കുന്ന ടെക്‌സസിലെ താമസസ്ഥലത്തു തന്നെ ഇവര്‍ക്കും താമസിക്കാനാവുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it