|    Jun 23 Fri, 2017 2:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

21ാമത് സംസ്ഥാന റോഡ് സൈക്ലിങ് മല്‍സരങ്ങള്‍ കണ്ണൂരില്‍

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: 21ാമത് സംസ്ഥാന റോഡ് സൈക്ലിങ് മല്‍സരങ്ങള്‍ കണ്ണൂരിലെ പൈസക്കരിയില്‍ 29, 30 തിയ്യതികളില്‍ നടക്കും. സംസ്ഥാനതലത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള സീനിയര്‍ പുരുഷന്‍മാര്‍-വനിതകള്‍, ജൂനിയറിലും സബ്ജൂനിയറിലുമുള്ള ആണ്‍കുട്ടികള്‍-പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 29ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കെ സി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കേരള സൈക്ലിങ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുക്കും. നവംബര്‍ 5 മുതല്‍ 8 വരെ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിങ് മല്‍സരത്തിനുള്ള കേരള ടീമിനെ പ്രസ്തുത മല്‍സരത്തില്‍നിന്നാണ് തിരഞ്ഞെടുക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക