World

206 കമ്പനികള്‍ ഇസ്രായേലുമായി സഹകരിക്കുന്നതായി യുഎന്‍

ന്യൂയോര്‍ക്ക് സിറ്റി:   വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍  നടത്തുന്ന അനധികൃത കുടിയേറ്റ നിര്‍മാണവുമായി  206 കമ്പനികള്‍   സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎന്‍ റിപോര്‍ട്ട്. ഇസ്രായേലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  വ്യാപിപ്പിക്കുന്നതിലും  പരിപാലിക്കുന്നതിലും  ഈ കമ്പനികള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു. ഫലസ്തീന്‍ പ്രദേശം പിടിച്ചെടുക്കുകയും വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയുമാണ്  നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, യുഎന്നിന്റെ കരിമ്പട്ടികയിലുള്ള കമ്പനികളെ ഒഴിപ്പിക്കാന്‍ ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുമെന്നാണു റിപോര്‍ട്ട്. യുഎന്നിന്റെ കരിമ്പട്ടികയിലുള്ള കമ്പനികളില്‍ 143 എണ്ണം പ്രവര്‍ത്തിക്കുന്നത് ഇസ്രായേലിലാണ്. 22 കമ്പനികള്‍ യുഎസിലും പ്രവര്‍ത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ യുഎന്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎന്‍ റിപോര്‍ട്ടിനെ ഇസ്രായേലിലിന്റെ യുഎന്‍ സ്ഥാനപതി തള്ളി. യുഎന്‍ റിപോര്‍ട്ട് ഇസ്രായേല്‍ വിരുദ്ധമാണ്. യുഎന്നിന്റെ കരിമ്പട്ടിക പ്രസിദ്ധീകരിക്കുന്നതു തടയുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it