Flash News

2050 ഓടെ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒരു കോടിയായി ഉയരും



മക്ക: 2050 ആവുമ്പോള്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 92 ലക്ഷമായി ഉയരുമെന്ന് മസ്ജിദുല്‍ ഹറാം വികസന പദ്ധതി സാങ്കേതിക വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കണക്കുപ്രകാരം 2020 ല്‍ ഹാജിമാരുടെ എണ്ണം 57 ലക്ഷമായി ഉയരും. 2034ല്‍ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 1.3 കോടിയായി ഉയരുമെന്ന് സമിതി മേധാവി ഡോ. ഫൈസല്‍ വഫ അഭിപ്രായപ്പെടുന്നു. കിങ് അബ്ദു ല്‍ അസീസ് സര്‍വകലാശാല, ഹറമൈന്‍ ഹജ്ജ്-ഉംറ ഗവേഷണ വിഭാഗം, മക്ക നഗരസഭ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും മസ്ജിദുല്‍ ഹറാം വിപുലീകരണ സാങ്കേതികവിഭാഗം സമിതിയുമായി പഠനത്തില്‍ സഹകരിച്ചിരുന്നു. അതേസമയം, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളും ഏജന്‍സികളും ഓരോ ദിവസത്തിനും 50 റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ബന്ധപ്പെട്ട കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. സീസണ്‍ അനുസരിച്ച് നല്‍കേണ്ട സംഖ്യ 200 റിയാല്‍ വരെ ഉയരും. ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കു സേവനം നല്‍കുന്നതിനു കരാറില്‍ ഏര്‍പ്പെട്ട രേഖകളുടെ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്നു മന്ത്രാലയം വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ വിലയിരുത്തുന്നതിനു മക്കയിലും മദീനയിലും മന്ത്രാലയ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിക്കു രൂപംനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it