Flash News

2026 ലോകകപ്പിന് വടക്കേ അമേരിക്ക വേദിയാകും

2026 ലോകകപ്പിന് വടക്കേ അമേരിക്ക വേദിയാകും
X

മോസ്‌കോ: 2026 ഫുട്‌ബോള്‍ ലോകകപ്പിന് വടേക്കേ അമേരിക്ക വേദിയാവും. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യമരുളുക.
മോസ്‌കോയില്‍ നടന്ന 68ാമത് ഫിഫ കോണ്‍ഗ്രസില്‍  210ല്‍ 134 വോട്ടുകള്‍ നേടിയാണ് മൊറോക്കോയെ വടക്കേ അമേരിക്ക മറികടന്നത്. മൊറോക്കോയ്ക്ക് 64 വോട്ടുകളാണ് ലഭിച്ചത്. ഇത് നാലാം തവണയാണ് വടക്കേ അമേരിക്കയില്‍ ലോകകപ്പ് നടക്കുന്നത്. 1994ല്‍ അമേരിക്കയില്‍ നടന്നതിന് ശേഷം ആദ്യമായാണ് ലോകകപ്പ് ഈ വന്‍കരയിലേക്കെത്തുന്നത്. ടൂര്‍ണമെന്റിലെ ഭൂരിപക്ഷം മല്‍സരങ്ങളും അമേരിക്കയിലാവും നടക്കുക. ആകെ 80 മല്‍സരങ്ങളില്‍ 60 മല്‍സരങ്ങളും അമേരിക്കയില്‍ നടക്കുമ്പോള്‍ 10 വീതം മല്‍സരങ്ങള്‍ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കും. 1970,86 വര്‍ഷങ്ങളില്‍ മെക്‌സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് കാനഡ ലോകകപ്പിന് വേദിയാവുന്നത്.
Next Story

RELATED STORIES

Share it