2026 ലോകകപ്പിന് വടക്കേ അമേരിക്ക വേദിയാകും

മോസ്‌കോ: 2026 ഫുട്‌ബോള്‍ ലോകകപ്പിന് വടക്കേ അമേരിക്ക വേദിയാവും. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യമരുളുക.
മോസ്‌കോയില്‍ നടന്ന 68ാമത് ഫിഫ കോണ്‍ഗ്രസ്സില്‍ 210ല്‍ 134 വോട്ട് നേടിയാണ് മൊറോക്കോയെ വടക്കേ അമേരിക്ക മറികടന്നത്. ഇതു നാലാംതവണയാണ് വടക്കേ അമേരിക്കയില്‍ ലോകകപ്പെത്തുന്നത്.
1994ല്‍ അമേരിക്കയില്‍ നടന്നതിനുശേഷം ആദ്യമായാണ് ലോകകപ്പ് ഈ വന്‍കരയിലേക്കെത്തുന്നത്. ഖത്തറിലാണ് 2022ലെ ലോകകപ്പ്.
Next Story

RELATED STORIES

Share it