|    Sep 18 Tue, 2018 8:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

2023 ലോകകപ്പ് ഇന്ത്യയില്‍

Published : 12th December 2017 | Posted By: kasim kzm

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഇന്ത്യക്കനുകൂലമായ സന്തോഷവാര്‍ത്തയുണ്ടായത്. 2021ല്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാവുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇരട്ടിമധുരം പകരുന്നു. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. നേരത്തേ 1987ലും 1996ലും 2011ലും ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താനെയും ശ്രീലങ്കയെയും കൂട്ടുപിടിച്ച് ആതിഥ്യം വഹിച്ചിരുന്നു. ഇതു കൂടാതെ ആദ്യമായി ടെസ്റ്റ് പദവി വഹിച്ച അഫ്ഗാനിസ്താന്റെ ആദ്യ ടെസ്റ്റ് മല്‍സരം ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറും. 2019ല്‍ ആസ്‌ത്രേലിയക്കെതിരേയാണു മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss