|    Apr 28 Fri, 2017 2:03 am
FLASH NEWS

2020 ഓടെ ചരക്കുഗതാഗതം 40 ശതമാനം കടല്‍മാര്‍ഗമാക്കും: മന്ത്രി

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: 2020 ഓടെ ചരക്കുഗതാഗതം 40 ശതമാനത്തോളം കടല്‍മാര്‍ഗമാക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തീരദേശ വികസനം ലക്ഷ്യംവച്ചാണ് കപ്പല്‍ഗതാഗത പദ്ധതി നടപ്പാക്കുന്നത്. നിലവിലെ റോഡ്, റെയില്‍ ഗതാഗതത്തെക്കാള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതിസൗഹാര്‍ദവുമായ ജലഗതാഗതമേഖലയാണ് സര്‍ക്കാര്‍ വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെയുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കും. തീരദേശ കപ്പല്‍ഗതാഗത പദ്ധതിയുടെ ഭാഗമായി യാത്രാക്കപ്പലുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്തി. കൂടാതെ പൂവാര്‍ കപ്പല്‍ നിര്‍മാണശാലയുമായി ബന്ധപ്പെട്ട് നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതു നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് പരിശോധിക്കും. മറീന ബീച്ച് മാതൃകയില്‍ ആലപ്പുഴ ബീച്ചിനെ മോടിപിടിപ്പിച്ച് കടല്‍പ്പാലം നവീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day