|    Nov 15 Thu, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

2020 ഒക്‌ടോബറിനുള്ളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യും: മന്ത്രി

Published : 4th November 2018 | Posted By: kasim kzm

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2020 ഒക്‌ടോബറിനുള്ളില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് കിഫ്ബിയില്‍നിന്നും 112.10 കോടി രൂപയുടെ അനുമതി ലഭിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഉരഗങ്ങള്‍, ഉഭയജീവികള്‍ തുടങ്ങിയവയ്ക്കുള്ള 14 കൂടുകള്‍, പാര്‍ക്കിങ് സൗകര്യം, റിസപ്ഷന്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് രണ്ടാംഘട്ട നിര്‍മാണപ്രവൃത്തിയില്‍ ഉള്‍പ്പെടുന്നതെന്നും അന്തര്‍ദേശീയ നിലവാരത്തിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മൃഗശാലയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി സുവോളജിക്കല്‍ പാര്‍ക്കില്‍ ട്രാംവേ സൗകര്യം എര്‍പ്പെടുത്തും. സന്ദര്‍ശക ഗ്യാലറിയും നിര്‍മിക്കും.
പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് വനം-വന്യജീവി വകുപ്പ് മന്ത്രിയും അഡ്വ. കെ രാജന്‍ എംഎല്‍എയും പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും സുവോളജിക്കല്‍ പാര്‍ക്കിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസറും ഉള്‍പ്പെടെയുള്ളവരുടെ ഹൈപ്പവര്‍ കമ്മിറ്റിക്ക് രൂപംനല്‍കുകയും ഈ കമ്മിറ്റി എല്ലാ മാസവും യോഗംചേരുകയും ചെയ്യും. നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss