Business

2015ല്‍ മൊബൈല്‍ വരിക്കാരായ ഇന്ത്യക്കാര്‍ 500 മില്യണ്‍

2015ല്‍ മൊബൈല്‍ വരിക്കാരായ ഇന്ത്യക്കാര്‍ 500 മില്യണ്‍
X
mobile

ന്യൂഡല്‍ഹി: 2015 അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 500 മില്യണ്‍. കഴിഞ്ഞ വര്‍ഷം ഇത് 453 മില്യണായിരുന്നു. ഗ്രൂപ്പ് സ്‌പെഷ്യല്‍ മൊബൈല്‍ അസോസിയേഷന്‍ നടത്തിയ പുതിയ പഠനത്തിനലാണ് ഈ കണക്കുകളുള്ളത്. എല്ലാ വര്‍ഷവും വയര്‍ലെസ് ഓപ്പറേറ്ററുമാരുടെ സംഘടനകള്‍ എല്ലാ വര്‍ഷവും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സംഘടിപ്പിക്കാറുണ്ട്.
2020 ആകുമ്പോഴേക്കും 250 മില്യണ്‍ അധികം വരിക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ പസഫിക് മേഖലയിലെ മുഴുവന്‍ വരിക്കാരുടെ വര്‍ധനവിന്റെ പകുതിയോളം വരും ഇതെന്നും റിപോര്‍ട്ട് പറയുന്നു. നിലവില്‍ ലോകത്തിലെ മൊബൈല്‍ വരിക്കാരില്‍ 13 ശതമാനം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണുള്ളത്.
Next Story

RELATED STORIES

Share it