|    Dec 10 Sat, 2016 8:11 pm

2020ലെ സ്ഥാനാര്‍ഥിത്വം; സാധ്യത തള്ളാതെ സാന്‍ഡേഴ്‌സ്്്

Published : 12th November 2016 | Posted By: SMR

വാഷിങ്ടണ്‍: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ ഡമോക്രാറ്റിക് നേതാവ് ബെര്‍ണി സാന്‍ഡേഴ്‌സ്. ഇത്തവണത്തെ ഡമോക്രാറ്റിക് പ്രൈമറികളില്‍ ഹിലരിക്കെതിരേ സാന്‍ഡേഴ്‌സും മല്‍സരിച്ചിരുന്നു. പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുന്നതിനും ട്രംപിന്റെ വിജയത്തിനുശേഷമുള്ള അടിത്തറ ശക്തമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുമെന്ന് സാന്‍ഡേഴ്‌സ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാലു വര്‍ഷമെന്നത് വലിയ സമയമാണെന്നും ഇനിയുമൊരു മല്‍സരത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നുമാണ് 2020 തിരഞ്ഞെടുപ്പ്് സംബന്ധിച്ച് സാന്‍ഡേഴ്‌സ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ആ കാര്യങ്ങള്‍ ചിന്തിക്കുന്നില്ലെന്നും വെര്‍മോണ്ടില്‍ നിന്നുള്ള 75കാരനായ സെനറ്റര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക