|    Oct 20 Sat, 2018 5:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

2019 ലോകകപ്പില്‍ ധോണി കളിക്കണം: രവി ശാസ്ത്രി

Published : 15th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി 2019ലെ ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണി ലോകകപ്പിനുണ്ടാവുമോ ഇല്ലെയോ എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് രവി ശാസ്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. നിലവിലെ ധോണിയുടെ ശാരീരിക ക്ഷമതയും ഫോമും മികച്ചതാണെന്നും ധോണിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.മുന്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറിനും കപില്‍ ദേവിനും സുനില്‍ ഗവാസ്‌കറിനുമൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ധോണി. ഇന്ത്യക്ക് ഇത്രയധികം നേട്ടങ്ങള്‍ സമ്മാനിച്ച മറ്റൊരു താരത്തെ എവിടെ കാണാനാവുമെന്നും ശാസ്ത്രി ചോദിച്ചു. ധോണിയുടെ മികവിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോയെന്നും ആത്മ പരിശോധന നടത്തണം. ലോകകപ്പില്‍ ധോണിയില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ 82.23 ശരാശരിയില്‍ 162 റണ്‍സടിച്ച ധോണി തന്റെ 300ാം ഏകദിന മല്‍സരവും ലങ്കന്‍ പരമ്പരയിലൂടെ പൂര്‍ത്തിയാക്കി. അതേ പോലെ സ്റ്റംപിങിലൂടെ 100 ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും ധോണി സ്വന്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss