|    Oct 19 Fri, 2018 2:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

2019 മാര്‍ച്ച് 31നു മുമ്പ് പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കും: മന്ത്രി

Published : 6th September 2017 | Posted By: fsq

 

കൊല്ലം: അടുത്ത അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ദേശീയ അധ്യാപക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം വിമലഹൃദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഹൈടെക് ആക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകള്‍ ഹൈടെക് ആകുന്നതോടെ സ്‌കൂളുകളിലെ ഭൗതിക നിലവാരത്തില്‍ മാറ്റം വരണം. ഈ വര്‍ഷം സംസ്ഥാനത്തെ 140 സ്‌കൂളുകളുടെ ഭൗതിക നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അക്കാദമിക് നിലവാരം അന്താരാഷ്ട്രതലത്തില്‍ എത്തിക്കാന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ ചേര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. വിദ്യ നേടുന്നതോടൊപ്പം ജീവിതത്തിലും എ പ്ലസ് നേടാന്‍ വിദ്യാര്‍ഥിയെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസരീതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസം ലോകത്തിനു മാതൃകയായി മാറാന്‍ എല്ലാവരും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം. ക്ലാസുകള്‍ ഡിജിറ്റലാകുന്നതോടെ അധ്യാപകരും അതിനനുസരിച്ച് മാറണം. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിനായി നവംബര്‍ 1 മുതല്‍ ഒരാഴ്ച സംസ്ഥാനത്ത് പുസ്തകവാരമായി ആചരിക്കും. ഈ സമയത്ത് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പിടിഎ പ്രതിനിധികളും ഓരോ വീടുകളിലും പോയി പുസ്തകങ്ങള്‍ ശേഖരിക്കണം. കൊല്ലത്ത് അധ്യാപക ഭവന് സംഘടനകള്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss