|    Oct 16 Tue, 2018 1:13 pm
FLASH NEWS
Home   >  Sports  >  Cricket  >  

2019 ക്രിക്കറ്റ് ലോകകപ്പിന് ശ്രീലങ്കയ്ക്ക് യോഗ്യത

Published : 20th September 2017 | Posted By: ev sports


കൊളംബോ: 2019 ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ ശ്രീലങ്ക യോഗ്യത നേടി. ഐസിസി ടീം റാങ്കിങില്‍ ഒമ്പതാം സ്ഥാനക്കാരായ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ശ്രീലങ്കയ്ക്ക് ലോകകപ്പ് കളിക്കാന്‍ നേരിട്ട് യോഗ്യത ലഭിച്ചത്. 78 പോയിന്റുകളുമായി ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന വിന്‍ഡീസ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതോടെ ലോകകപ്പിലേക്കുള്ള നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമാവുകയായിരുന്നു. സപ്തംബര്‍ 30വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ലോകകപ്പിലേക്കുള്ള യോഗ്യത നിര്‍ണയിക്കുന്നത്. തോല്‍വി വഴങ്ങിയതോടെ 86 പോയിന്റുകളുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശ്രീലങ്കയെ മറികടക്കാന്‍ വിന്‍ഡീസിന് സാധിക്കില്ല. ഇതോടെ ലങ്കയ്്ക്ക് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു.
അതേ സമയം അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നീ ടീമുകളുമായി യോഗ്യതാ മല്‍സരം കളിച്ച് ജയിച്ചാല്‍ വിന്‍ഡീസിന് 2019 ഏകദിന ലോകകപ്പ് കളിക്കാം. 1975, 1979 വര്‍ഷത്തെ ചാംപ്യന്‍മാരാണ് വിന്‍ഡീസ്.
ഇന്ത്യയോട് സ്വന്തം മണ്ണില്‍ 5-0ന് ഏകദിന പരമ്പര കൈവിട്ട ശ്രീലങ്കയുടെ നേരിട്ടുള്ള ലോകകപ്പ് യോഗ്യത നേരത്തെ സംശയത്തിലായിരുന്നു. ലങ്കയെക്കൂടാതെ ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പ് കളിക്കാന്‍ നേരിട്ട് യോഗ്യത നേടിയ മറ്റ് ടീമുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss