2019 തിരഞ്ഞെടുപ്പ് അവസാനത്തേതെന്ന് ഭയം:എസ് പി ഉദയകുമാര്‍

കോഴിക്കോട്: രാജ്യത്ത് ജനാധിപത്യരീതിയില്‍ നടക്കാന്‍ പോവുന്ന അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമോ 2019ലേതെന്ന് ഭയക്കുന്നതായി കൂടംകുളം സമരസമിതി നേതാവ് എസ്  പി ഉദയകുമാര്‍. ടൗണ്‍ഹാളില്‍ റെഡ് യങ്‌സ് സംഘടിപ്പിച്ച മഹാശ്വേതാദേവിയുടെ രണ്ടാം അനുസ്മരണ സമ്മേളനത്തില്‍ ഫാഷിസ്റ്റ്കാലത്തെ ആക്റ്റിവിസം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മേധാവിയെ നിശ്ചയിക്കുന്നതുപോലെ ഇന്ത്യന്‍ പ്രസിഡന്റിനെയും അവര്‍ തീരുമാനിക്കുകയായിരിക്കും ചെയ്യുക. എല്ലാവിധ അധികാരവുമുള്ള ഒരു ചെറുസംഘം ഭരണം കൈയാളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുക. അവര്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് മനസ്സമാധാനമുണ്ടാവും. അതിനു തയ്യാറല്ലാത്തവര്‍ക്ക് ഇവിടെ നിന്ന് പോവുകയോ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയോ ചെയ്യാം. ഇന്ത്യ എന്നത് വ്യത്യസ്ത ദേശീയതകള്‍ ഉള്‍ച്ചേര്‍ന്നതാണ്.
ആണവോര്‍ജം വേണ്ടെന്നു പറയുന്നവരെ രാജ്യദ്രോഹികളായും അമേരിക്കന്‍ ചാരന്‍മാരായും ചൈനാ ചാരന്‍മാരായും ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക്  കക്കൂസില്ലെന്ന കാര്യവും ചര്‍ച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it