|    Jun 21 Thu, 2018 7:54 pm
FLASH NEWS
Home   >  National   >  

2019ല്‍ പ്രധാനമന്ത്രി തസ്തികയിലേക്ക് ഒഴിവില്ല: അബ്ബാസ് നഖ്‌വി

Published : 4th June 2018 | Posted By: Jasmi JMI

പനാജി:2019ല്‍ പ്രധാനമന്ത്രി തസ്തികയിലേക്ക് ഒഴിവില്ലെന്നും, അതിന് വേണ്ടി ആരും കാത്ത് നില്‍ക്കേണ്ടെന്നും
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം തന്നെ അധികാരത്തിലെത്തുമെന്ന് നഖ്‌വി പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് നഖ്‌വിയുടെ പരിഹാസം. മോദി വിരുദ്ധ സഖ്യത്തില്‍ രണ്ടു ഡസന്‍ പ്രധാനമന്ത്രി പദ മോഹികളെങ്കിലും ഉണ്ട്. നീണ്ടൊരു ക്യൂ ആണത്. ഇവര്‍ക്കു സ്ഥിരത പ്രദാനം ചെയ്യാനാവില്ല.  ഈ പ്രധാനമന്ത്രിപദ മോഹികള്‍ മനസിലാക്കേണ്ടത് 2009ല്‍ ആ തസ്തികയിലേക്ക് ഒഴിവില്ല എന്നതാണ് നഖ്‌വി അഭിപ്രായപ്പെട്ടു.
ചില രാഷ്ട്രീയ ശക്തികള്‍ സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്കു തുരങ്കം വയ്ക്കുകയാണ്,ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരാണെന്നും  നഖ്‌വി  പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss