|    Sep 21 Fri, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

2019ലെ തിരഞ്ഞെടുപ്പ് ഫാഷിസ്റ്റുകള്‍ക്കെതിരായ വിധിയെഴുത്താവും: പാണക്കാട് ഹൈദരലി തങ്ങള്‍

Published : 6th February 2018 | Posted By: kasim kzm

തൃശൂര്‍: 2019ലെ പൊതുതിരഞ്ഞെടുപ്പ് ഫാഷിസ്റ്റുകളെ ബാലറ്റിലൂടെ തുരത്താനുള്ള ജനങ്ങളുടെ അവസരമായി മാറുമെന്നും അതിനുള്ള ശ്രമം ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് ഇപ്പോഴേ തുടങ്ങണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ കെഎസ്ടിയു 39ാം സംസ്ഥാന സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണവും ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയവല്‍ക്കരണവുമാണ് വര്‍ത്തമാനകാല വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്ര മാനവശേഷി വകുപ്പ് വിദ്യാഭ്യാസത്തിന്റെ ദേശീയ ലക്ഷ്യങ്ങളെ മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സമത്വവും സാഹോദര്യവും തകര്‍ക്കുകയും സങ്കുചിത ദേശീയതയെ പ്രോ ല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന ഭരണവും കേന്ദ്രത്തിന്റെ നേര്‍ പതിപ്പാവുകയാണ്. സ്‌കൂള്‍ വിദ്യാലയങ്ങളില്‍ കയറി ദേശീയപതാക ഉയര്‍ത്താന്‍ സങ്കുചിത തീവ്ര സംഘടനകള്‍ക്ക് സംസ്ഥാനസര്‍ക്കാ ര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണ്. യുഡിഎഫും മുസ്‌ലിംലീഗ് മന്ത്രിമാരും അധ്യാപക പാക്കേജ് കൊണ്ടുവന്ന് അധ്യാപക പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിച്ചിരുന്നുവെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തുപോലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ കാര്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഇന്ത്യയുടെ കൊടി ത്രിവര്‍ണപതാകയാക്കരുതെന്നും കാവിക്കൊടിയാക്കണമെന്നും 1947ല്‍ തന്നെ പറഞ്ഞ സംഘടനയാണ് ആര്‍എസ്എസ് എന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കാവിയുടെ തണലില്‍ വിരിയുന്ന താമരയുടെ ഇതളുകള്‍ കൂര്‍ത്ത മുനയായി ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിതരുടെയും നെഞ്ചിലേക്കു തറയ്ക്കുന്നതുമാത്രമല്ല, നക്ഷത്രങ്ങളെ സാക്ഷിനിര്‍ത്തി അരിവാളുകള്‍ മനുഷ്യരുടെ കണ്ഠങ്ങള്‍ അരിഞ്ഞെടുക്കുന്ന കാലംകൂടിയാണിതെന്ന് ചെറുകഥാകൃത്ത് പി സുരേന്ദ്രന്‍ പറഞ്ഞു. ഫാഷിസത്തിനെതിരേ മാത്രമല്ല കോര്‍പറേറ്റ്‌വല്‍ക്കരണത്തിനെതിരെയും പ്രവര്‍ത്തിക്കണമെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം ചൂണ്ടിക്കാട്ടി. മതേതര വാദികളുടെ ശക്തമായ ഇന്ത്യയെയാണ് കാലം ആവശ്യപ്പെടുന്നതെന്നും അതിന് വലിയ പങ്ക് അധ്യാപകര്‍ക്ക് വഹിക്കാനുണ്ടെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ പറഞ്ഞു. മുസ്‌ലിംലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ പി കമറുദ്ദീന്‍, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂര്‍, സുഹറ മമ്പാട്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഫ്‌സല്‍, സുഹറ മമ്പാട് സംസാരിച്ചു. കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് സി പി ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss